Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

യുകെയിലും ഇനി കാവടിച്ചിന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 07:31 pm IST
inMarukara

കേരളത്തില്‍ പ്രധാന മുരുക ക്ഷേത്രങ്ങളില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി കാവടിയാട്ടത്തിന്റെ നാളുകള്‍ എത്തവേ യുകെയിലും മുരുക പ്രഭാവം വിളിച്ചറിയിച്ചു കവന്‍ട്രി ഹിന്ദു സമാജം ആഘോഷത്തിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തെ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്ന ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ഭജന്‍ സത്സംഗത്തില്‍ മുരുക കീര്‍ത്തനങ്ങളും കഥയും വേല്‍മുരുകന്റെ അവതാര ലക്ഷ്യവും ഒക്കെ അവതരിപ്പിക്കും.

കൂടാതെ കുരുന്നുകള്‍ മുരുകനെയും കാവടിയാട്ടത്തെയും നിറങ്ങളില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരാഘോഷം തന്നെയാകുമെന്ന് പ്രധാന കോര്‍ഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു . യുകെ യില്‍ തന്നെ മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ് സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. കേരളത്തില്‍ നിരവധി മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്ന കാവടി മഹോത്സവവും സ്‌കന്ദ ഷഷ്ഠി വ്രതവും ഏറെ പ്രധാനമാണ്. ഹൈന്ദവ ചടങ്ങുകളും ആചാരങ്ങളും അന്യം നില്‍ക്കാതെ പുതു തലമുറയ്‌ക്ക് പകരുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷം സ്‌കന്ദ ഷഷ്ഠി നാളില്‍ തന്നെ സംഘടിപ്പിക്കുന്നത്.

പുരാണങ്ങളെയും ഇതിഹാസങ്ങളെയും പരിചയപ്പെടുത്തുന്ന കഥാസദസ്സില്‍ ഇത്തവണ കഥയുമായി എത്തുന്നത് സുഭാഷ് നായരാണ്. മുതിര്‍ന്നവര്‍ കണ്ടെത്തുന്ന കഥകളില്‍ നിന്നുള്ള ജീവിത പാഠം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് കഥാ സദസ്സില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളെ കൊണ്ട് കഥ പറയിക്കുന്ന രീതിയും ഈ മാസം മുതല്‍ ആരംഭിക്കുകയാണ്. ആദ്യ കഥ ആദിത്യ ശ്രീ അവതരിപ്പിക്കും. ഇതോടൊപ്പം ഈ മാസം മുതല്‍ കുട്ടികളുടെ നേത്രത്വത്തില്‍ ഓംകാരം ജപിച്ചു മനസിനെ ശാന്തമാക്കി ഏകാഗ്രത ശീലിപ്പിച്ച്, സമൂഹ കീര്‍ത്തനം ചൊല്ലിപ്പിക്കുന്ന രീതിയും നടപ്പാക്കുകയാണ്.

സ്‌കന്ദ ഷഷ്ഠിയുടെ പ്രാധാന്യം വക്തമാക്കുന്ന തരത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ചിത്ര രചന മത്സരത്തില്‍ സ്വന്തമായി വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ ആയ ദിവ്യ സുഭാഷ് അറിയിച്ചു. മുരുകനും കാര്‍ത്തികേയനും സുബ്രഹ്മണ്യനും വേലായുധനും ഒക്കെയായി പുരാണകളില്‍ നിറയുന്ന ശിവ സുതനെ കുട്ടികളെ പരിചയപ്പെടുത്താന്‍ കാവടിയും മുരുകനും എന്ന ആശയമാണ് ചിത്ര രചനയ്‌ക്ക് നല്‍കിയിരിക്കുന്നത്.

ദേവ സേനയുടെ സൈന്യാധിപന്‍ ആയി അറിയപ്പെടുന്ന മുരുകന്‍ ആറു ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ അസുരനായ സുരപദ്മനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് സ്‌കന്ദ ഷഷ്ഠി ആഘോഷം. ഇതിനായി ആറു ദിവസം വ്രതം എടുത്താണ് ഭക്തര്‍ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നത് . സ്‌കന്ദ ഷഷ്ഠി വ്രതം എടുക്കുന്നവര്‍ക്ക് സകല സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നു പുരാണം പറയുന്നു. ദീപാവലി നാളിനു തൊട്ടു പിറ്റേന്നാണ് വ്രതം ആരംഭിക്കുന്നത്. ദീപാവലി നാളിനു ശേഷമുള്ള അമാവാസി ( കറുത്ത വാവ് ) ദിവസം മുരുകന്‍ യുദ്ധം ആരംഭിച്ചതിന്റെ ഓര്‍മ്മ കൂടിയാണ് സ്‌കന്ദ ഷഷ്ഠി വ്രതം.

മതപരമായ കൂട്ടായ്‌മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട് . ഏകദേശം അമ്പതോളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നത്.

കവന്‍ട്രി , നനീട്ടന്‍ , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യത്മിക ചിന്തയ്‌ക്ക് അടിത്തറ നല്‍കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.