2 മാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ എം.ആര്‍. രതീഷിന്റെ (27) മൃതദേഹമാണ് പാലപ്പൂര്‍ ചാനല്‍ക്കരയിലെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.
2 ലക്ഷം യൂസ്ഡ് കാറുകള്‍ പ്രതിമാസം ഒഎല്‍എക്‌സ് വഴി വില്‍ക്കുന്നു. മാസം 3,70,000 യൂസ്ഡ് കാറുകളാണ് ഒഎല്‍എക്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഒഎല്‍എക്‌സ് വഴി ഓരോ മാസവും വിറ്റഴിക്കപ്പെടുന്ന പഴയ കാറുകളുടെ മൊത്തം മൂല്യം 65 കോടി രൂപ.
5 അംഗങ്ങളുടെ ഐഎഎസ് പട്ടിക തയ്യാറായി. സംസ്ഥാനത്ത് ഒഴിവുള്ള ഐഎഎസ് തസ്തികയിലേക്കു നിയമിക്കുന്നതിനായി അഞ്ചുപേരുടെ പട്ടിക തയാറായി. റവന്യൂ വകുപ്പിനു പുറമേയുള്ള വിഭാഗത്തിലെ ഒരൊഴിവിലേക്കാണിത്.
6 ലക്ഷം ഉപയോക്താക്കള്‍ക്ക് എസ്ബിഐ പുതിയ ഡെബിറ്റ് കാര്‍ഡ് നല്‍കും. അടുത്തിടെ നടന്ന സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് എസ്ബിഐ നിരോധിച്ച കാര്‍ഡുകള്‍ക്ക് പകരമായാണ് പുതിയ കാര്‍ഡുകള്‍ നല്‍കുക.
7 ലക്ഷം പരാതികള്‍ റേഷന്‍ കാര്‍ഡിലെ അപാകതകളെക്കുറിച്ച് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചെന്ന് ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കരട് മുന്‍ഗണനാപ്പട്ടികയില്‍ ഒരു കോടി 54 ലക്ഷം പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
















