ദുബായ്: ദുബായിലും കൂടോത്രക്കാര്‍. അല്‍ഖാന്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം മന്ത്രവാദം ചെയ്ത വെള്ളരിക്ക കണ്ടെത്തി.
പുറംതോടില്‍ അറബിയില്‍ പലതും എഴുതിയിട്ടുള്ള വെള്ളരിയില്‍ ആണിയും തറച്ചിട്ടുണ്ട്. ചില മനുഷ്യരൂപങ്ങളുടെ ചിത്രവുമുണ്ട്. വെള്ളരിക്ക പോലീസിനെ ഏറെ കുഴക്കി.
പിന്നീട് പോലീസില്‍ അറിയിച്ചു. പോലീസ് ഇസ്ലാമിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇസ്ലാമിക പുരോഹിതനെത്തി വെള്ളരി നശിപ്പിച്ചു.
ആഭിചാരത്തിന് ഉപയോഗിക്കുന്ന ശമാം വെള്ളരിയാണെന്നും എഴുതിയിരിക്കുന്ന മന്ത്രങ്ങള്‍ അപകടകരമല്ലെന്നും പുരോഹിതന്‍ പറഞ്ഞതായി പോലീസ് പറയുന്നു. പുരോഹിതന്‍ വെള്ളരി കത്തി കൊണ്ട് മുറിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.
















