Categories: Kottayam

താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കര്‍ഷകമോര്‍ച്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലാ: ജില്ലയില്‍ ആയിരക്കണക്കിന് താറാവുകള്‍ ചത്തിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനങ്ങാപ്പാറ നയം മൂലം കര്‍ഷകര്‍ ദുരിതത്തിലായതായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍. കര്‍ഷമോര്‍ച്ച നേതാക്കള്‍ക്കൊപ്പം അയ്‌മനം, ആര്‍പ്പൂക്കര മേഖലകളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താറാവൊന്നിന് 250 രൂപാ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹനന്‍ പനയ്‌ക്കല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം, സംസ്ഥാന കമ്മറ്റിയംഗം കിടങ്ങൂര്‍ സുബ്രഹ്മണ്യന്‍, ജില്ലാ ജന. സെക്രട്ടറി കെ.വി. നാരായണന്‍, വൈസ് പ്രസിഡന്റ് ജയമോന്‍ ആര്‍പ്പൂക്കര, ട്രഷറര്‍ കണ്ണന്‍ ജി. നാഥ് എന്നിവര്‍ സന്ദര്‍ശന സംഘത്തിനൊപ്പമുണ്ടായിരുന്നു.

Recent Posts