കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ കടയുടമകള്ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണാ സമരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: