12 ശതമാനം പലിശ ഫ്‌ളാറ്റുകള്‍ കൈമാറാന്‍ വൈകിയാല്‍ കെട്ടിട നിര്‍മ്മാതാവ് നല്‍കണം. വില്ലകളോ ഫ്‌ളാറ്റുകളോ പറഞ്ഞ തിയതിക്കുള്ളില്‍ കൈമാറാന്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ 12% പലിശ നല്‍കേണ്ടി വരും.
20 വര്‍ഷമായി ഐഎസ്‌ഐയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പാക് ചാരക്കേസില്‍ അറസ്റ്റിലായ ഫര്‍ഹാത്ത് ഖാന്‍ . ഐഎസ്‌ഐയ്‌ക്ക് വേണ്ടി ഇന്ത്യന്‍ പ്രതിരോധ രേഖകളും മറ്റുമാണ് ഫര്‍ഹാത്ത് ഖാന്‍ ചോര്‍ത്തി നല്‍കിയത്.
24 സ്‌കൂളുകള്‍ കാശ്മീരില്‍ കഴിഞ്ഞ നാലു മാസത്തിനിടെ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. അഞ്ജാതരാണ് സ്‌കൂളിന് തീയിടുന്നതിന് പിന്നിലെന്ന് പോലീസ് പറയുന്നു. ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടശേഷമാണിത്.
33 പേര്‍ യെമനിലെ ജയിലില്‍ സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 43 പേര്‍ മരിച്ചതായി ഹൂദി അനുകൂല മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹുദായിദയിലെ അല്‍ സയ്ദിയ സെക്യൂരിറ്റി ജയിലിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
47 അംഗ യുഎന്‍ മനുഷ്യാവകാശ സമിതിയിലേക്ക് വെള്ളിയാഴ്ചയിലെ വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യ പുറത്തായി. 193 അംഗ സഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് ലഭിച്ചത്.
















