സനാ: യെമനിലെ ജയിൽ വളപ്പിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ തടവുകാരടക്കം 30 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹുദായിദയിലെ അല്‍ സയ്ദിയ സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജയിലിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. 2014 മുതല്‍ നഗരം ഹൂതി വിമതരുടെ അധീനതയിലാണ്. എന്നാൽ ഹൂതി അനുകൂല മാധ്യമം 43 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
















