മൈദുഗുരി: നൈജീരിയയിലെ മൈദുഗുരിയില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ബകാസിയില്‍ ഭവരഹിതരായാവരെ പുനരധിവസിപ്പിച്ചിരുന്ന കേന്ദ്രത്തിലാണ് ആദ്യം സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ ആറിനായിരുന്നു ഇത്. കുറച്ചു സമയത്തിനുശേഷം സമീപത്തെ ബസ് സ്റ്റോപ്പില്‍ രണ്ടാമത്തെ ചാവേര്‍ പൊട്ടിത്തെറിച്ചത്.
















