Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആഗോള പ്രതിസന്ധിക്ക് പരിഹാരം ഏകാത്മമാനവ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 12:51 am IST
inVicharam

ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ രൂപം നല്‍കിയ ഏകാത്മമാനവ ദര്‍ശനമാണെന്ന സുചിന്തിതമായ അഭിപ്രായമാണ് അഖിലഭാരതീയ കാര്യകാരി മണ്ഡലിനുള്ളത്. സചേതനവും അചേതനവുമായ വസ്തുക്കളുടെ സാര്‍ലൗകിക ക്ഷേമം എന്ന ബോധത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമഗ്രമായ കാഴ്ചപ്പാടോടെ ലോകത്തെ പരിപോഷിപ്പിക്കുകയെന്നതാണ് ഈ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനം.

ലോകത്ത് ഇന്ന് വര്‍ധിതമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വങ്ങളും പാരിസ്ഥിതിക അസന്തുലിതാവസ്ഥയും മനുഷ്യരാശിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. അനിയന്ത്രിതമായ മുതലാളിത്തവും, വര്‍ഗസമരത്തിന്റെ കമ്യൂണിസ്റ്റ് സിദ്ധാന്തവും പിന്തുടരുന്നതിന്റെ ഫലമായുള്ള വിവിധ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തൊഴിലില്ലായ്‌മ, ദാരിദ്ര്യം, പോഷകഹാരക്കുറവ് എന്നീ പ്രശ്‌നങ്ങളും, ആഗോള ഉല്‍പാദനത്തിന്റെ മുന്നില്‍ രണ്ടും ചുരുക്കം ചില രാജ്യങ്ങളിലെ ബഹുരാഷ്‌ട്ര കുത്തകകള്‍ കൈയടക്കി വച്ചിരിക്കുന്നതും ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തുകയാണ്.

ഭൗതികാവശ്യങ്ങളെ മാത്രം മുന്‍നിര്‍ത്തിയുള്ള ജീവിതം പിന്തുടരുന്നതിലൂടെ കുടുംബങ്ങളുടെ തകര്‍ച്ചയുടെയും മാനസിക കാരണങ്ങളാലുണ്ടാകുന്ന രോഗങ്ങളുടെയും നിരക്ക് ഭയാനകമായി ഉയരുകയാണ്. വിവേചനരഹിതമായ പ്രകൃതി ചൂഷണം പ്രകൃതിക്ഷോഭങ്ങള്‍ക്കിടയാക്കുന്നു. അന്തരീക്ഷ താപനിലയുടെ ഉയര്‍ച്ച, സമുദ്ര ജലനിരപ്പിന്റെ ഉയര്‍ച്ച, ജല-വായു മലിനീകരണം, ജലപ്രതിസന്ധി, മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടമാകല്‍, ജീവികളുടെ വംശനാശം എന്നിവയെല്ലാം ആശങ്ക വിതയ്‌ക്കുകയാണ്. മതഭ്രാന്തിന്റെയും, വിധ്വംസക രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും സൃഷ്ടിയായ ഭീകരവാദം രാക്ഷസാകാരം പൂണ്ടിരിക്കുന്നു. ഇക്കൂട്ടര്‍ കുട്ടികളെയും പ്രായംചെന്നവരെയും സ്ത്രീകളെയും മൃഗീയമായി കൊന്നൊടുക്കുന്നതിന് അറുതിവരുന്നില്ല. ഇക്കാര്യത്തിലൊക്കെ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ശാശ്വതവും സമഗ്രവുമായ ചിന്തയ്‌ക്ക് അനുസൃതമായി വ്യക്തിയും മുഴുവന്‍ ജീവലോകവും ജൈവവ്യവസ്ഥയും തമ്മിലുള്ള പാരസ്പര്യം സാധ്യമാകുന്ന ഏകാത്മമാനവദര്‍ശനം പിന്തുടരുന്നതിലൂടെ മാത്രമേ ഈ കുഴപ്പങ്ങളെയൊക്കെ നിര്‍മാര്‍ജനം ചെയ്യാനാവൂ. വ്യക്തി, കുടുംബം, സമൂഹം, ലോകം, പ്രപഞ്ചം എന്നിവ തമ്മിലുള്ള സമഗ്രമായ ബന്ധം വളര്‍ത്തിയെടുക്കണം. ഇവയൊക്കെ തമ്മിലുള്ള അനാവശ്യമായ മത്സരങ്ങളും സംഘര്‍ഷങ്ങളും ഇല്ലായ്‌മ ചെയ്തുകൊണ്ടുമാത്രമേ സമാധാനപരമായ സഹവര്‍ത്തിത്വത്തോടെയുള്ള അക്ഷയ സമ്പദ്‌വ്യവസ്ഥ ഉറപ്പുവരുത്താനാവൂ.

1992 ല്‍ റിയോഡി ജനീറോയില്‍ ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പങ്കെടുത്ത 172 രാഷ്‌ട്രങ്ങള്‍ ലോകസമാധാനത്തിനും അക്ഷയസമ്പദ്‌വ്യവസ്ഥയ്‌ക്കും പ്രകൃതിസംരക്ഷണത്തിനുമുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുകയുണ്ടായി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ലോകം പിന്നീട് ഈ ആദര്‍ശത്തില്‍നിന്ന് തുടര്‍ച്ചയായി വ്യതിചലിക്കുകയാണുണ്ടായത്. വീണ്ടും 2015 ലെ പാരിസ് ഉച്ചകോടിയില്‍ പങ്കെടുത്ത ഏറെയും രാഷ്‌ട്രങ്ങള്‍ ആഗോളതാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മേല്‍വിവരിച്ച ആദര്‍ശങ്ങള്‍ നിറവേറ്റാന്‍ മുഴുവന്‍ രാഷ്‌ട്രങ്ങളും ലോകത്തിന്റെ അഭേദ്യഭാഗമെന്ന നിലയ്‌ക്ക് ഉപഭോഗം നിയന്ത്രിച്ച് സംയുക്ത വികസനത്തിനുവേണ്ടി ശ്രമിക്കേണ്ടതുണ്ട്. കുടുംബം, സമൂഹം, പ്രകൃതി എന്നീ ഘടകങ്ങളില്‍ സമഗ്രമായ സമീപനത്തോടെ ഇടപെടാന്‍ എല്ലാ പൗരന്മാര്‍ക്കും കഴിയണം. അപ്പോള്‍ മാത്രമേ സമ്മര്‍ദ്ദവും സംഘര്‍ഷവുമകന്ന ലോകത്ത് മൈത്രിയുണ്ടാക്കാനാവൂ.

ഇത് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷവും, ഇപ്പോഴും പ്രസക്തമായ ഏകാത്മമാനവ ദര്‍ശനത്തിന് അദ്ദേഹം രൂപംനല്‍കിയതിന്റെ അമ്പത്തിയൊന്നാം വര്‍ഷവുമാണ്. ഈ ദര്‍ശനം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്ന കാര്യം കണക്കിലെടുത്ത് പ്രകൃതിയടങ്ങുന്ന ലോകക്രമത്തിന്റെ എല്ലാ ഘടകങ്ങള്‍ തമ്മിലും സഹകരണം ഉറപ്പുവരുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സ്വയംസേവകര്‍, ചിന്തകര്‍ എന്നിവരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും അഖിലഭാരതീയ കാര്യകാരി ആഹ്വാനം ചെയ്യുന്നു. ഇതിനായി ഉചിതമായ വികസന മാതൃകയോടൊപ്പം ഉചിതമായ പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട്. ഇതുവഴി എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം നിറവേറ്റുകയെന്ന ലക്ഷ്യം സുഗമമാക്കാം.

(തെലങ്കാനയിലെ ഭാഗ്യനഗറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ

കാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയം)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.