Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മക്കയ്‌ക്കു നേരെ മിസൈല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 11:53 pm IST
in World

റിയാദ്: ഇസ്ലാം വിശ്വാസികള്‍ പുണ്യഭൂമിയായി കരുതുന്ന മക്കയ്‌ക്കു നേരെ യെമന്റെ റോക്കറ്റാക്രണം. ലക്ഷ്യത്തില്‍ പതിക്കും മുമ്പ് അറബ് സഖ്യ സേന മിസൈല്‍ തകര്‍ത്തു. സൗദി അറേബ്യയും യെമനും തമ്മിലുള്ള ശത്രുത തുറന്ന യുദ്ധത്തിലേക്ക് വഴിതുറക്കാന്‍ സംഭവം ഇടവരുത്തിയേക്കും.

ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളമാണ് ലക്ഷ്യമിട്ടതെന്നും ബുര്‍ക്കന്‍ 1 മിസൈല്‍ തൊടുത്ത യെമന്‍ ഹൂദികള്‍ പറയുന്നു. മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചു. വന്‍ നാശമുണ്ടാക്കി. യെമനില്‍ മുന്‍ ഭരണകൂടത്തെ വീണ്ടും അവരോധിക്കാന്‍ ശ്രമിക്കുന്ന സൗദി സൈന്യത്തെ ആക്രമിക്കുകയായിരുന്നു ഉദ്ദേശ്യം, ഹൂദീ വിശദീകരണം പറയുന്നു.

മക്കയ്‌ക്കു നേരേ വന്ന മിസൈല്‍ അറുപത് കിലോമീറ്റര്‍ അകലെ തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം വിശദീകരിച്ചു. അറബ് സേനയുടെ ജാഗ്രതയാണു വന്‍ദുരന്തം ഒഴിവാക്കിയതെന്നും പറയുന്നു.

യെമനിലെ വിമതരായ ഹൂദികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ മിസൈല്‍ തകര്‍ക്കുകയായിരുന്നു, സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു ആക്രമണം. യെമനിലെ സ ആദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ആക്രമണം മനസിലാക്കിയ അറബ് സേന പ്രതിരോധിക്കുകയായിരുന്നു. മക്കയില്‍ നിന്ന് തൊള്ളായിരം കിലോമീറ്ററോളം അകലെയാണു സ ആദ. ആക്രമണത്തിന് ഹൂദികളെ സഹായിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് പറഞ്ഞ സൗദി സേനാ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി, ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു വ്യക്തമാക്കി.

യെമനില്‍ ഹൂദികള്‍ അവരോധിച്ച സര്‍ക്കാരിനെ ഇറക്കാന്‍ അറബ് സഖ്യസേന ആക്രമണം നടത്തിവരികയാണ്. ഇതിനുള്ള പ്രതികാരമാണ് ഹൂദികളുടെ ആക്രമണം.

ആരാണ്  ഹൂദികള്‍ ?

യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹൂദി. ‘അള്ളായുടെ തുണക്കാര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ മുദ്രാവാക്യം ഇങ്ങനെ: ‘ദൈവം മഹാനാണ്; യുഎസിനും ഇസ്രയേലിനും മരണം വിധിക്കുക; ജൂതരെ ദ്രോഹിക്കുക; വിജയം ഇസ്ലാമിന്.’

1992ല്‍ ‘അന്‍സാറുള്ളാ’ എന്ന പേരില്‍, യെമനിലെ സ ആദയില്‍, ഹുസൈന്‍ ബദ്റുദ്ദീന്‍ അല്‍ ഹൂദി സൈദിയുടെ നേൃത്വത്തില്‍ തുടങ്ങി.

പുരോഗമനാശയങ്ങളായിരുന്നു തുടക്കത്തില്‍. പിന്നീട് തീവ്ര സ്വഭാവമായി. അമേരിക്കയ്‌ക്കും ഇറാഖിനും എതിരേയായി പ്രവര്‍ത്തനം. ഇറാന്‍ പിന്തുണയോടെ ഭീകരപ്രവര്‍ത്തന പാതയിലേക്ക് തിരിഞ്ഞു. 2004ല്‍, സ്ഥാപകന്‍ ഹുസൈന്‍ അല്‍ ഹൂദി കൊല്ലപ്പെട്ടു. സഹോദരന്‍ അബ്ദുല്‍ മലിക് അല്‍ ഹൂദിയുടെ നേതാവായി. ആഭ്യന്തരശത്രുക്കള്‍ ഇസ്ലാഹികളാണ്.

ബുര്‍ക്കാന്‍ 1 മിസൈല്‍

ബുര്‍ക്കാനെ അറിയുക

ഇറാനാണ് ഷിയ ഇസ്ലാമിക വിഭാഗത്തിന് ആളും ആയുധവും അര്‍ത്ഥവും ഉള്‍പ്പെടെ എല്ലാം കൊടുക്കുന്നതെങ്കിലും ഹൂദികളുടെ ബുര്‍ക്കാന്‍ 1 മിസൈല്‍ അവര്‍ക്ക് സ്വന്തം. ചാട്ടുളിവേഗത്തില്‍ പോകുന്ന സ്‌കഡ് മിസൈല്‍ വിഭാഗത്തില്‍ പെടുത്താവുന്ന ബുര്‍ക്കാന്‍ യെമനിലെ മിസൈല്‍ റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചതാണ്. 800 കിലോമീറ്റര്‍ ദൂരത്തില്‍ ലക്ഷ്യം കുറിക്കും. 12.5 മീറ്ററാണ് നീളം. പോര്‍മുനയ്‌ക്ക് അര ടണ്‍ ഭാരം, ആകെ ഭാരം 8 ടണ്‍. അത്യുഗ്ര സ്‌ഫോടനശേഷിയുള്ള വിഭാഗത്തില്‍ പെട്ടതാണ് ബുര്‍ക്കാന്‍ 1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.