മോസ്‌കോ: റഷ്യ പുതിയ ഭൂഖണ്ഡാന്തര ആണവ മിസൈല്‍ ആര്‍എസ് 28 സര്‍മാത് വികസിപ്പിക്കുന്നു. സാത്താന്‍ 2 എന്നും അറിയപ്പെടുന്ന ഇവ 2018 അവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാകും.
2020 ഓടെ പൂര്‍ണ്ണമായും ഉപയോഗസജ്ജമാകും. റഷ്യയിലെ മെകേയേവ് റോക്കറ്റ് ഡിസൈന്‍ ബള്യൂറോയാണ് ഇതിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്.
1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബുകളുടെ 2000 മടങ്ങ് ശേഷിയുള്ള ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ് ഈ മിസൈല്‍. ശത്രുക്കളുടെ റഡാറിന്റെ കണ്ണില്‍ പെടാതെ പറക്കാന്‍ കഴിയുന്ന ഇവയുടെ ദൂരപരിധി പതിനായിരം കിലോമീറ്ററുകളാണ്. സെക്കണ്ടില്‍ ഏഴു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഇവയില്‍ 16 ആണവപോര്‍മുനകള്‍ വരെ ഘടിപ്പിക്കാം.
ലണ്ടന്‍, പാരീസ് തുടങ്ങി അമേരിക്കവരെ മിസൈലിന്റെ പരിധിയിലാണ്.പുതിയ മിസൈലിന്റെ ചിത്രം വെബ് സൈറ്റിലിട്ടിട്ടുണ്ട്.
















