പാനൂര്‍: ശിശുസൗഹൃദ നിയമ സേവനവും, ശിശുസംരക്ഷണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് സിടി.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കു ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും രൂപരേഖ തയ്യാറാക്കുക,എല്ലാതലങ്ങളിലും പരിരക്ഷയും, സംരക്ഷണവും ലഭ്യമാക്കുക തുടങ്ങി 11 പ്രധാനലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.കുട്ടികളെ സംരക്ഷിക്കാനുളള ബാധ്യത ഭരണകൂടവും, സമൂഹവും, രക്ഷാകര്‍ത്താക്കളും ഒരുമച്ച് ഏറ്റെടുക്കണമെന്ന് ജഡ്ജ് സി.ടി.രവികുമാര്‍ പറഞ്ഞു. ജില്ലാപ്രിന്‍സിപ്പല്‍ ജഡ്ജ് വി.ജി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷനംഗം നസീര്‍ ചാലിയം, പാനൂര്‍ നഗരസഭ ഉപാദ്ധ്യക്ഷന്‍ എംകെ.പത്മനാഭന്, അഡ്വ:വിനോയ്തോമസ്, ടി.എ.മാത്യൂ, ബാബുരാജ് പാറേമ്മല്‍, ബേബി കാസ്ട്രോ, എം.ബാബുരാജ്, എംപി.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: