ചെറുപുഴ: പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കണമെന്നും സ്ഥിരം പ്രിന്സിപ്പാളെ നിയമിക്കണമെന്നും ബിജെപി പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചെറുപുഴ സബ് പോസ്റ്റോഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.കെ.രമേശന് മാസ്റ്റര്‍, പി.ബാലകൃഷ്ണന് മാസ്റ്റര്‍, മോഹനന് പലേരി, എം.കെ.മുരളി, പി.ഗംഗാധരന്, എം.തമ്പാന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: