Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുത്തലാഖ് നിര്‍ത്തലാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:07 pm IST
inVicharam

മുത്തലാഖ് നിരോധിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നു പറയുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുത്തലാഖ് സ്ത്രിവിരുദ്ധമാണെന്നും അതിന് പാക്കിസ്ഥാന്‍ അടക്കമുള്ള മുസ്ലിം രാജ്യങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെന്നുമുള്ള കാര്യം ഉള്‍കൊള്ളാന്‍ തയ്യാറാകുന്നില്ല.

നിലവിലുള്ള മുസ്ലിം വ്യക്തിനിയമങ്ങള്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ‘തലാഖ്’ എന്ന് മുന്നുപ്രാവശ്യം നേരിട്ടോ ഫോണില്‍കൂടിയോ പറഞ്ഞാല്‍, ഇ-മെയില്‍ വഴി അറിയിച്ചാല്‍ വിവാഹബന്ധം വേര്‍പെടുത്താം! വിവാഹബന്ധം മുസ്ലിം സമുദായം അംഗികരിക്കുന്നത് 1937 മുതല്‍ യാതൊരു പരിഷ്‌കരണവുമില്ലാതെ നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെതിരെയാണ് മുസ്ലിം വനിതയായ ഷാബാനു കേസിന് പോയത്. വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കിയപ്പോഴായിരുന്നു ഇത്.

തലാഖ് ചൊല്ലി വിവാഹ മോചിതരാകുന്ന ഭാര്യയ്‌ക്കു ചിലവിനു കൊടുക്കാന്‍പോലും ശരിയത്ത് നിയമം അനുശാസിക്കുന്നില്ല. അവര്‍ക്ക് വസ്തുക്കളില്‍ അവകാശവുമില്ല. ഈ നിയമത്തെ ഖണ്ഡിച്ച സുപ്രീം കോടതി 1985ല്‍ ഭാര്യയ്‌ക്കും മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ചിലവിനുകൊടുക്കേണ്ടത് ഭര്‍ത്താവിന്റെയും പുത്രന്റെയും കടമയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. മുസ്ലിം വ്യക്തിനിയമം മാറ്റണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് ഭാരത പാര്‍ലമെന്റ് സ്‌പെഷല്‍ മാരേജ് ആക്ട് 1954ല്‍ പാസാക്കിയത്.

മുസ്ലിം സമുദായം ചിന്തിക്കുന്നത് അവരുടെ വ്യക്തി നിയമം തിരുത്തിയാല്‍ സമുദായ വ്യക്തിത്വം നഷ്ടമാകുമെന്നാണ്. മുസ്ലിം വ്യക്തിനിയമം ഖുറാന്‍ അനുശാസിക്കുന്നതാണെന്നും അവര്‍ അവകാശപ്പെടുന്നു. ഏകികൃത സിവില്‍ കോഡിനെ ഭാരത മുസ്ലിംകള്‍ എതിര്‍ക്കുമ്പോഴും അവര്‍ തിരിച്ചറിയാത്തത് പാക്കിസ്ഥാനില്‍ പോലും ശരിയത്ത് നിയമമല്ല പാലിക്കപ്പെടുന്നത് എന്ന സത്യമാണ്. ഇവിടെ സുപ്രീം കോടതിയ്‌ക്കുപോലും മുത്തലാഖ് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് ചില മുസ്ലിം സംഘടനകള്‍ വാദിക്കുന്നു.

ഏകികൃത സിവില്‍ കോഡ് എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. മുത്തലാഖിനെതിരെ ഇപ്പോള്‍ മുസ്ലിം വനിതകള്‍തന്നെ രംഗത്തുവന്നിട്ടും മുസ്ലിം വ്യക്തിനിയമബോര്‍ഡ് സ്ത്രീകളുടെ സമത്വം അംഗികരിയ്‌ക്കാതെ പുരുഷന്മാര്‍ക്ക് നാലുഭാര്യമാര്‍ ആകാമെന്നും, എപ്പോള്‍ വേണമെങ്കിലും മൊഴിചൊല്ലാമെന്നും യാതൊരു ലജ്ജയുമില്ലാതെ വാദിച്ചുകൊണ്ടിരിക്കുകയാണ്. ഈ വാദം പരിഷ്‌കൃത സമുഹത്തിന് ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. ഖുറാനില്‍ ഉള്ളത് മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്നും, അത് ദൈവ വചനമാണെന്നും മുസ്ലിം മൗലവിമാര്‍ വാദിക്കുന്നു. അതുകൊണ്ട് മുസ്ലിം വ്യക്തിനിയമത്തില്‍ ഒരു പരിഷ്‌കാരവും അനുവദിക്കില്ലെന്നാണ് ചില മുസ്ലിംകളുടെ നിലപാട്. ഇത് ഒരേസമയം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണ്.

മുത്തലാഖ് നിരോധിക്കുന്നത് ജൂഡിഷറി നിയമനിര്‍മ്മാണം നടത്തുന്നതിന് സമമാകുമെന്നും, ശരിയത്ത് നിയമങ്ങള്‍ ലംഘിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നുമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം മൗലവിമാരും വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്ന ചില നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. സത്യവാങ്മൂലം സമര്‍പിക്കുംമുന്‍പ് പുരോഹിതരുമായി ചര്‍ച്ച നടത്തണമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഭാരതം ഒരു മതേതര രാജ്യമാണെന്ന കാര്യം ഈക്കുട്ടര്‍ വിസ്മരിക്കുന്നു. ഇവിടെ നിലനില്‍ക്കുന്നത് മാതാധിപത്യമല്ല, ജനാധിപത്യമാണ്.

പാക്കിസ്ഥാന്‍, ടൂണീഷ്യ, മൊറോക്കോ, ഇറാന്‍, ഈജിപ്ത് തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ വ്യക്തിനിയമങ്ങള്‍ക്ക് നിയന്ത്രണമുള്ളപ്പോള്‍ മതേതര രാഷ്‌ട്രമായ ഭാരതം വ്യക്തിനിയമത്തില്‍ കൈവയ്‌ക്കാന്‍ പാടില്ല എന്നാണ് ചിലരുടെ വാശി. മുസ്ലിം രാജ്യങ്ങളില്‍ പോലും വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഭാരതത്തില്‍ മാത്രം അത് എന്തുകൊണ്ട് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം നല്‍കിയിട്ടുള്ള വിശദീകരണത്തില്‍ ചോദിക്കുന്നത്.

ലിംഗ സമത്വം ഉറപ്പ് വരുത്താനും സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാനുമാണ് ഈ നിലപാട് എടുത്തതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്തെ അറബിക്കല്ല്യാണം നിലനിന്നിരുന്ന കാലഘട്ടത്തില്‍ എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ അനാഥരാക്കപ്പെട്ട ചരിത്രം നമുക്ക് മുന്നിലുണ്ട്. മുസ്ലിം വ്യക്തിനിയമം പരിഷ്‌ക്കരിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. മുസ്ലിം പുരുഷന്‍ തലാഖ് ചൊല്ലുമ്പോള്‍ കാരണംപോലും കാണിക്കേണ്ട. സ്ത്രീയ്‌ക്കാണെങ്കില്‍ ചിലവിനോ സ്വത്തിനോ അവകാശവും ഇല്ല. ഇത് മനുഷ്യത്വരഹിതമായ നിലപാടായി കണണം.

1500 കൊല്ലം പഴക്കമുള്ള നിയമം പരിഷ്‌ക്കാരത്തിനു വിധേയമാകണമെന്നും, തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഒരുവിഭാഗം മുസ്ലിം സ്ത്രീകള്‍ അവശ്യപ്പെടുന്നു. ഇത് അംഗീകരിക്കപ്പെടേണ്ടതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മതത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ, സ്ത്രീസമത്വം നിഷേധിയ്‌ക്കുന്ന നിയമങ്ങള്‍ മാറിയേ തീരൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.