കണ്ണൂര്‍: സ്വാമി ആനന്ദതീര്‍ത്ഥ സ്ഥാപിച്ച പയന്നൂര്‍ ശ്രീനാരായണ ഗുരുവിദ്യാലയത്തില്‍ (ആശ്രമം) 1971 മുതല്‍ 1980വരെയുള്ള കാലഘട്ടത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബസംഗമം 29ന് വിവിധ പരിപാടികളോടെ നടത്തും. ആശ്രമത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കെപിസിസി മെമ്പറുമായ അഡ്വ.സജീവ് ജോസഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അവാര്‍ഡ് ജേതാക്കളെ ആദരിക്കും.
അധഃസ്ഥിതരുടെ ഉന്നമനത്തിനായി 1931ല്‍ ആണ് സ്വാമി ആനന്ദ തീര്‍ത്ത പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം ആരംഭിച്ചത്. ഇവിടെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ താമിസിച്ചു പഠിച്ചിട്ടുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പലരും ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്തുവരുന്നവരാണ്. മഹാത്മാഗാന്ധി, ഡോ.വി.വി.ഗിരി, ഡോ.രാജേന്ദ്ര പ്രസാദ്, ഡോ.അംബേദ്കര്‍, ഡോ.ജയപ്രകാശ് നാരായണന്‍, ഡോ.ജി.രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ വിദ്യാര്‍ത്ഥികള്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. മഹാത്മജി നട്ട ഗാന്ധിമാവിന്റെ ചുവട്ടില്‍ മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിദ്യാലയം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ്.
















