കണ്ണൂര്‍: നെല്‍വയല്‍-തീരദേശ സംരക്ഷണ നിയമങ്ങളുടെ പേരില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന കെട്ടിട നിര്‍മ്മാണ നിയമങ്ങളില്‍ പരിസ്ഥിതിക്കും സുരക്ഷയ്‌ക്കും ഊന്നല്‍ നല്‍കി അടിയന്തരമായി ഭേദഗതി വരുത്തണമെന്ന് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കണ്ണൂര്‍ താലൂക്ക് കണ്‍വെന്‍ഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ സ്റ്റാര്‍ ഇന്‍ റസിഡന്‍സിയില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വി.പ്രസീജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി.ജഗത്പ്യാരി, സി.ഉമേഷ്, എ.കെ.ജയചന്ദ്രന്‍, സി.കെ.പ്രശാന്ത് കുമാര്‍, എ.സി.മധുസൂദനന്‍, കെ.കമലാക്ഷന്‍, പി.വി.കനകരാജ്, പി.പി.കിഷോര്‍ കുമാര്‍, എ.അബ്ദുള്‍ സലാം, പി.പി.ജസിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയന്‍ ഫെല്ലോഷിപ്പ് ജേതാവുമായ സി.കെ. ബാബുവിനെയും പരീക്ഷകളില്‍ മികച്ച വിജയം നേടിയ ലെന്‍സ്‌ഫെഡ് അംഗങ്ങളുടെ കുട്ടികളെയും ഉപഹാരം നല്‍കി ആദരിച്ചു. ശുചിത്വ ആരോഗ്യ പരിപാലനത്തില്‍ കൂട്ടായ്‌മയുടെ പങ്ക് എന്ന വിഷയത്തില്‍ എ.പി. ഹംസക്കുട്ടിയും മഴവെള്ള സംഭരണവും ജലശുദ്ധീകരണവും പുത്തന്‍ ആശയങ്ങള്‍ എന്ന വിഷയത്തില്‍ പി.സുകുമാരന്‍ നായരും എം.പ്രഭാകരനും കഌസ്സെടുത്തു.
















