കണ്ണൂര്‍: കൊച്ചിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാസിയയുടെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ലയെന്ന് കര്‍ഷകനായ ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം കൊച്ചി പോലീസ് മേധാവിക്ക് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ വ്യക്തമായ മറുപടി ഇതുവരെയും ലഭ്യമായിട്ടില്ല. മാത്രമല്ല, പിടിച്ചെടുത്ത കാസിയകളുടെ സാംമ്പിളുകളെല്ലാം കേരളത്തിലെ വിവിധ ലാബുകളിലായി കെട്ടികിടക്കുകയാണ്. ഇത്തരം ലാബുകളില്‍ പരിശോധിക്കാനുള്ള സൗകര്യമില്ലെന്നും കറുവപട്ടക്ക് പകരം കാസിയ ഇറക്കുമതി ചെയ്യുന്നത് തടയുന്നതിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോനാര്‍ഡ് ജോണ്‍ ആരോപിച്ചു.
















