അരൂര്‍: അരുര്-തോപ്പുംപടി റൂട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ താമരക്കുളം നിര്‍മ്മിച്ച് പ്രതിഷേധിച്ചു. അരുര് തോപ്പുംപടി റൂട്ടില്‍ ഒരു വര്‍ഷക്കാലമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. കഴിഞ്ഞ ഇലക്ഷന് കാലത്ത് റോഡ് പുനര്‍നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് വോട്ട് നേടിയവര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ഉയരുന്നു. ഇല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് ബിജെപി അരുര് ഒന്നാം ബൂത്ത് പ്രവര്‍ത്തകരായ പി.എച്ച്. ചന്ദ്രന്, പി. എസ്. സനില്‍കുമാര്‍ കെ. കെ. സുമേഷ്, വിഷ്ണു പുരുഷോത്തമന് കെ. വി. പ്രസാദ് എന്നിവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: