ശ്രീകണ്ഠപുരം: കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം കൃഷി ഉപേക്ഷിച്ച് മറ്റുമേഖലകളിലേക്ക് തൊഴില്‍ തേടിപോകുന്ന യുവാക്കളെ കൃഷിരംഗത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ പുതിയ പാക്കേജുകള്‍ക്ക് രൂപംകൊടുക്കണമെന്ന് ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭരിച്ച തേങ്ങയുടെ വില ഉടന്‍ നല്‍കുക, റബ്ബര്‍ അധിഷ്ഠിത ഉല്‍പാദന കേന്ദ്രം പൊതുമേഖലയില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കുക, കാര്‍ഷികോല്‍പന്നങ്ങളായ റബ്ബര്‍, നാളികേരം എന്നിവയുടെ വിലത്തകര്‍ച്ച തടയാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ടി.വി.രമേശന്‍, എം.പി.രഘുകുമാര്‍, വി.എന്‍.മുരളീധരന്‍, കെ.എസ്.തുളസീധരന്‍, വനജ ഫല്‍ഗുനന്‍, പി.വി.ബാലന്‍, കെ.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
















