ആലപ്പുഴ: എല്‍ഐസി ഓഫ് ഇന്‍ഡ്യ ആലപ്പുഴ ജില്ല രണ്ടാം ശാഖയുടെ ഈവര്‍ഷത്തെ പ്രതിഭാ പുരസ്‌ക്കാരം തെക്കനാര്യാട് ഗവ. വിവിഎസ്ഡി എല്‍പി സ്‌ക്കൂളിനു ലഭിച്ചു. പാഠ്യപാഠ്യതരപ്രവര്‍ത്തനങ്ങളില്‍ മികവ്പുലര്‍ത്തുന്ന സ്‌ക്കൂളുകള്‍ക്കും കുട്ടികള്‍ക്കും എല്ലാവര്‍ഷവും എല്‍ഐസി ഓഫ് ഇന്‍ഡ്യ പ്രതിഭാ പുരസ്‌ക്കാരം നല്‍കിവരുന്നു.
സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌ക്കാര വിതരണ ചടങ്ങ് എല്‍ഐസി ഓഫ് ഇന്‍ഡ്യ ആലപ്പുഴ ജില്ല രണ്ടാം ശാഖ സീനിയര്‍ മാനേജര്‍ ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌ക്കാര വിതരണം എല്‍ഐസി ഓഫ് ഇന്‍ഡ്യ അസിസ്റ്റന്റെ് മാനേജര്‍ മാലിനികുഞ്ഞപ്പന്‍, ഡവലപ്പ്‌മെന്റ് മാനേജര്‍ എം. മുരളി, ഏജന്റ് എസ്. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. എസ്എംസി ചെയര്‍മാന്‍ എന്‍.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കുള്‍ ഹെഡ്മിസ്ട്രസ് പ്രീതിജോസ്, അംബികാദേവി സംസാരിച്ചു.
















