അമ്പലപ്പുഴ: കൃഷിനാശം നേരിട്ട പാടശേഖരണങ്ങളില്‍ നാശനഷ്ടം തിട്ടപ്പെടുത്താന്‍ ഹെലിക്യാം ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളില്‍ പരിശോധന നടന്നു. മുഞ്ഞ, ഇലപ്പുള്ളി, വരി രോഗങ്ങളാല്‍ കുട്ടനാടന്‍ പാടങ്ങളില്‍ വ്യാപകമായ കഷിനാശമാണ് ഉണ്ടായത്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്താനാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കണക്കെടുക്കുന്നത്. എല്ലാ പാടശേഖരങ്ങളിലും ഈരീതി ഉപയോഗിച്ച് നാശനഷ്ടം തിട്ടപ്പെടുത്തും. പരിശോധന പൂര്‍ത്തിയായാല്‍ നഷ്ടപരിഹാരം ഉടന്‍വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















