ആലപ്പുഴ: കണ്‍സ്യൂമര്‍ ഫെഡ് എംഡിയുടെ യോഗ്യത അന്വേഷിക്കണമെന്ന് നന്മ സ്റ്റോര്‍ ജിവനക്കാരുടെ കോ- ഓഡിനേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ജി. സുധാകരന്‍ സഹകരണ മന്ത്രിയായിരുന്നപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് എംഡിയായിരുന്നയാളുടെ ബന്ധുവാണ് നിലവിലെ എംഡിയെന്നും അവര്‍ ആരോപിച്ചു. മുന്‍ എംഡിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനാണ് ഈ നിയമനമെന്നും അവര്‍ കുറ്റപ്പെടുത്തി.
















