സോള്‍: വിക്ഷേപിച്ചയുടന്‍ ഉത്തര കൊറിയ പരീക്ഷിച്ച മധ്യദൂര മിസൈല്‍ പൊട്ടിത്തകര്‍ന്നു. വിക്ഷേപിച്ച ഉടന്‍ തന്നെ മിസൈല്‍ തകര്‍ന്നതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിപ്പില്‍ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.03 നായിരുന്നു പരീക്ഷണം. പരീക്ഷണത്തെ ദക്ഷിണ കൊറിയ അപലപിച്ചു. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം ലംഘിക്കുന്നതാണ് നടപടി. ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍നിന്ന് ഉത്തരകൊറിയയെ വിലക്കിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: