കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ അത്‌ലറ്റ് മീറ്റ് 17, 18 തിയ്യതികളില്‍ മാങ്ങാട്ടുപമ്പ് കെഎപി4ന ബറ്റാലിയന്‍ ഗ്രൗണ്ടില്‍വെച്ച് നടക്കും. ജില്ലയിലെ സ്‌കൂള്‍, കോളജുകള്‍, സായ് സെന്റര്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍, യൂണിവേഴ്‌സിറ്റി, അത്‌ലറ്റിക് അസോസിയേഷന്റെ റജിസ്‌ട്രേഡ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍നിന്നായി 700ല്‍പരം കായികതാരങ്ങള്‍ രണ്ട് ദിവസത്തെ മീറ്റില്‍ പങ്കെടുക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി അണ്ടര്‍ 14, 16, 18, 20, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരം 17ന് രാവിലെ 9 മണിക്ക് കെഎപി4 ബറ്റാലിയന്‍ ഡെപ്യൂട്ടി കമാണ്ടറും മുന്‍ ഇന്റര്‍ നാഷണല്‍ അത്‌ലറ്റുമായ റോയ് പി. ജോസഫ് ഉദ്ഘാടനം ചെയ്യും.
















