കണ്ണൂര്‍: നാല്പത്തഞ്ചാമത് കേരള സംസ്ഥാന പോലീസ് കായികമേളയുടെ ലോഗോ ഇന്ന് രാവിലെ മാങ്ങാട്ട്പറമ്പ് കെ.എ.പി.നാലാം ബറ്റാലിയനില്‍ നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ പ്രകാശനം ചെയ്തു. ചടങ്ങില്‍ നിഥിന്‍ അഗര്‍വാള്‍ (സായുധ പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി) ദിനേന്ദ്ര കശ്യാപ്, കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍, മറ്റ് മുതിര്‍ന്ന പോലീസുദേ്യാഗസ്ഥരും പങ്കെടുത്തു.
കായിക മേള 20 മുതല്‍ 22 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ കെ.സഞ്ജയ് കുമാര്‍ അറിയിച്ചു. അന്തര്‍ദേശീയ തലത്തിലും, ദേശീയ തലത്തിലും മികവു തെളിയിച്ചവരുള്‍പ്പെടെ 1000 ലധികം കായിക താരങ്ങള്‍ മാറ്റുരക്കുന്ന മേളയില്‍ കേരളത്തിലെ എല്ലാ ജില്ലാ പോലീസുകളും, എല്ലാ സായുധ പോലീസ് ബറ്റാലിയനുകളും, പോലീസ് െ്രെടനിംഗ് കോളേജും, കേരളാ പോലീസ് അക്കാഡമിയും പുരുഷന്‍മാര്‍ക്കായുള്ള 22 ഇനങ്ങളിലും വനിതകള്‍ക്കായുള്ള 13 ഇനങ്ങളിലും, പുരുഷ വനിതാ വെറ്ററനുകള്‍ക്കായുള്ള നാലു ഇനങ്ങളിലും മൂന്ന് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന മെഗാ കായികമേളയില്‍ മാറ്റുരക്കും. ഉല്‍ഘാടനച്ചടങ്ങില്‍ പി.ടി.ഉഷയും സമാപനച്ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളായിരിക്കും. ഉല്‍ഘാടന സമാപനച്ചടങ്ങുകളില്‍ കായിക താരങ്ങളുടെ വര്‍ണ്ണ പകിട്ടാര്‍ന്ന മാര്‍ച്ച് പാസ്റ്റ് ഉണ്ടാ യിരിക്കും. സമാപനച്ചടങ്ങിനോടനുബന്ധിച്ച് കലാമേള ഉണ്ടാകും.
മേളയുടെ പബ്ലിസിറ്റിയുടെ ഭാഗമായി 18ന് വൈകുന്നേരം നാലു് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് 1990ലും 1991ലും ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍മാരായ കേരള പോലീസ് ടീമും നിലവിലുള്ള കേരള പോലീസ് ഫുടു്ബാള്‍ ടീമും തമ്മിലു ള്ള മത്സരമുണ്ടായിരിക്കുന്നതാണ്. ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍ക്ക് വേണ്ടി മുന്‍ അന്താരാഷ്‌ട്ര താരങ്ങളായ ശറഫലി, പാപ്പച്ചന്‍, ഐ.എം.വിജയന്‍, കെ.ടി.ചാക്കോ, കരികേശ് മാത്യു, സുധീര്‍, ലിസ്റ്റന്‍, എഡിസണ്‍, ആന്‍സണ്‍, കലാധരന്‍, ബാബുരാജ്, ശ്രീനിവാസന്‍, ഹബീബു റഹ്മാന്‍, റഷീദ്, മെഹബൂബ് തുടങ്ങിയവരും നിലവിലുള്ള കേരള പോലീസ് ഫുട്ട്ബാള്‍ ടീമിനു വേണ്ടി ഈ വര്‍ഷം സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായ രാഹുല്‍ ഉള്‍പ്പെടെ ഏഴ് കേരള സംസ്ഥാന താരങ്ങളും അണിനിരക്കും
















