കെയ്‌റോ: ഈജിപ്തില്‍ വിമത സംഘത്തിനെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിനായില്‍ ഇന്നലെ ജിഹാദികളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തിലാണിത്.
ഈജിപ്തിലെ മൂന്നു നഗരങ്ങളില്‍ വെള്ളിയാഴ്ച ഭീകരാക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. 40 ഭീകരര്‍ക്ക് പരിക്കേറ്റു. 12 സൈനികര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
















