പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ 895 പെട്ടി ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ വാളയാര്‍ ടോള്‍ പ്‌ളാസയില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടികൂടിയത്. 40 കിലോ തൂക്കമുള്ള ആഭരണങ്ങള്‍ എക്‌സൈസ് സംഘം വില്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രിവന്റീവ് ഓഫീസര്‍ സി.എം. ക്‌ളമന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതീഷ്, മധു, ഡ്രൈവര്‍ അനുരാജ് എന്നിവര്‍ ഉണ്ടായിരുന്നു.
















