Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജയരാജന്റെ രാജി കണ്ണൂരിലെ സിപിഎം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:15 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായ ഇ.പി.ജയരാജന് അഴിമതിയും സ്വജനപക്ഷപാതവും സ്വയം സമ്മതിച്ച് രാജിവെക്കേണ്ടി വന്നത് ജില്ലയിലെ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയായി. സത്യസന്ധരും ജനകീയ മുഖമുളളവരെന്നും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന നേതാക്കന്മാരില്‍ പ്രമുഖനും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും കൂടിയായ ജയരാജനെന്തിന് രാജിവെയ്‌ക്കേണ്ടി വന്നുവെന്നത് പാര്‍ട്ടി അംഗങ്ങളേയും അണികളേയും ബോധ്യപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഏറെ ബുദ്ധിമുട്ടും. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ജനങ്ങളില്‍ നിന്നും വോട്ടുവാങ്ങി അധികാരത്തിലെത്തി നാലുമാസം തികയും മുമ്പ് കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാവ് രാജിവെയ്‌ക്കേണ്ടി വന്നത് വരും ദിവസങ്ങളില്‍ പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്‌ക്കും. കേഡര്‍ പാര്‍ട്ടിയെന്നും പാര്‍ട്ടി ഘടകങ്ങള്‍ അറിയാതെ ഒരു തീരുമാനങ്ങളും എടുക്കില്ലെന്നും അവകാശപ്പെടുന്ന പാര്‍ട്ടി പുതിയ സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന ചിന്തയിലാണ് പാര്‍ട്ടി നേതൃത്വം. ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ ഇത്തരത്തില്‍ നിയമനങ്ങള്‍ നടക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി അണികള്‍. മന്ത്രി മുന്‍കയ്യെടുത്ത് ജോലി നല്‍കാന്‍ തീരുമാനിച്ചത് കണ്ണൂരിലെ തന്നെ മറ്റൊരു നേതാവായ എംപിയുടെ മകനടക്കമുള്ളവര്‍ക്കാണെന്നതും സജീവ ചര്‍ച്ചകള്‍ക്ക് വഴിവെയ്‌ക്കും. പി.കെ.ശ്രീമതി എംപിക്കെതിരേയും നടപടിയെടുക്കണമെന്ന ആവശ്യം കണ്ണൂരിലെ പാര്‍ട്ടിക്കകത്ത് ശക്തമാണ്. പാര്‍ട്ടിയിലൂടെ നേടിയ സ്ഥാനങ്ങള്‍ ഉപയോഗിച്ച് ബന്ധുനിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. അതുകൊണ്ടുതന്നെ ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയിലെ കീഴ്ഘടകങ്ങളില്‍ നിന്നും ശക്തമായ ആവശ്യം ഉയരുമെന്നുറപ്പാണ്.

യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ നാടുനീളെ സമരം ചെയ്യാന്‍ തെരുവിലിറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്‍പ്പെടെ പുതിയ സംഭവ വികാസങ്ങളില്‍ മറുപടി പറയാനാവാതെ ഉഴലുകയാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷികളായ നിരവധി കുടുംബങ്ങളുളള കണ്ണൂര്‍ ജില്ലയില്‍ നിന്നും മന്ത്രിസഭയിലെത്തിയ മന്ത്രി ഇവരെയെല്ലാം മറന്ന് സ്വന്തക്കാരെ നിയമിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. കൈമെയ് മറന്ന് രാപ്പകല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുഴുവന്‍ അവഗണിച്ചു കൊണ്ട് തലമുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അഴിമതിയും സ്വജന പക്ഷപാതവും കാരണം കണ്ണൂരില്‍ നിന്നുളള ഉന്നത നേതാവ് മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത് കണ്ണൂരിലെ പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത് ചെറിയ അപമാനമൊന്നുമല്ല. രാജ്യത്തെതന്നെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ നേതാവു തന്നെ സംസ്ഥാന ഭരണത്തിന് പേരുദോഷം വരുത്തിവെച്ചത് വലിയ നാണക്കേടാണ് പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ രണ്ടു നേതാക്കള്‍ നിയമന വിവാദത്തിന്റെ പേരില്‍ സംസ്ഥാനത്തെ പാര്‍ട്ടിക്കും ഭരണകൂടത്തിനും ഉണ്ടാക്കിയ തീരാകളങ്കം കണ്ണൂരിലെ പാര്‍ട്ടിക്കകത്ത് ശക്തമായ വിഭാഗീയതകള്‍ക്കും വഴിതുറക്കുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.