കണ്ണൂര്‍: കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ്(കെഎസ്ഒഎസ്)ന്റെ ആഭിമുഖ്യത്തില്‍ ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, ഐഎംഎ തലശ്ശേരി, കോംട്രസ്റ്റ് കണ്ണാശുപത്രി തലശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഇന്ന് കണ്ണൂരില്‍ കുട്ടികളിലെ നേത്രരോഗങ്ങളെ കുറിച്ച് സമ്മേളനം നടത്തും. കാലത്ത് ഒമ്പതിന് സെന്‍ട്രല്‍ അവന്യുവില്‍ നടക്കുന്ന സമ്മേളനം എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഥുരയിലെ കുട്ടികളുടെ നേത്രവിഭാഗം തലവന്‍ ഡോ ശശികാന്ദ് ഷെട്ടി മുഖ്യപ്രഭാഷണം നടത്തും. ശങ്കരാ കണ്ണാശുപത്രി ബംഗളൂരുവിലെ കുട്ടികളുടെ നേത്രവിഭാഗം തലവന്‍ ഡോ കൗശിക് മുരളി, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ലുധിയാനയിലെ നേത്രവിഭാഗം മുന്‍ തലവന്‍ ഡോ.സതീശ് തോമസ്, ശങ്കര്‍ നേത്രാലയ ചെന്നൈയിലെ ശ്വേത എസ് പ്രവീണ്‍കുമാര്‍ എന്നിവരും ഡോ ഗോപാല്‍ എസ് പിള്ള, ഡോ പ്രകാശ് വി എസ്, ഡോ.ജയ്‌സണ്‍.വി.എ, ഡോ ബിന്ദു എസ് അജിത്, ഡോ കുനാല്‍കുമാര്‍, ഡോ സൗമ്യ നമ്പ്യാര്‍, ഡോ.സുമ ഉണ്ണികൃഷ്ണന്‍, ഡോ.ശ്രീനി എടക്ലോണ്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കുട്ടികളിലെ കാഴ്ചവൈകല്യം കാരണമുള്ള സാമൂഹ്യവിപത്ത്, കുട്ടികള്‍ക്ക് കണ്ണടയിലൂടെയുള്ള ചികിത്സ ആവശ്യമായ റിഫ്രാക്ടീവ് എറേള്‍സ്, കുട്ടികളിലെ തിമിരം, ഗ്ലക്കോമ, കോങ്കണ്ണ്, റെറ്റിനയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ചകളും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോംട്രസ്റ്റ് കണ്ണാശുപത്രി ചീഫ് സര്‍ജന്‍ ഡോ ശ്രീനി എടക്ലോണ്‍, ജനറല്‍ മാനേജര്‍ എം.ആര്‍.രവീന്ദ്രന്‍, സി.കെ.രണ്‍ദീപ് എന്നിവരും പങ്കെടുത്തു.
















