പയ്യന്നൂര്‍: പറവൂരിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പാണപ്പുഴ-കച്ചേരിക്കടവ്-ചുടല റോഡിലുള്ള തകര്‍ന്ന കപ്പാലം ഉപയോഗയോഗ്യമാക്കണമെന്നും പറവൂര്‍ കരുണ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. പാക്കിസ്ഥാന്‍ തീവ്രവാദ ക്യാമ്പില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ പട്ടാളത്തെ സംഘം അനുമോദിച്ചു. പ്രസിഡണ്ട് കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി കെ,സത്യന്‍-പ്രസിഡണ്ട്, മുണ്ടക്ക തറമ്മല്‍ പ്രദീപന്‍-വൈസ് പ്രസിഡണ്ട്, എം.രാജീവന്‍-സെക്രട്ടറി, ടി.വി.അനില്‍ കുമാര്‍-ജോയന്റ് സെക്രട്ടറി, ഓമീസ് കുമാര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















