ആലക്കോട്: വെള്ളാട് മഹാദേവ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. വെളളാട് സ്വദേശി ഒറ്റപ്ലാക്കല്‍ ആനന്ദറാം (25) ആണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പതിനഞ്ചായിരം രൂപയാണ് കവര്‍ന്നത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ ആനന്ദ് റാം. റബ്ബര്‍ മോഷണകേസില്‍ പിടിയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്നപ്പോള്‍ ജയിലില്‍ നിന്നും ചാടിരക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെ തളിപ്പറമ്പില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തു.
















