ക്വറ്റ: റോഡ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് ഫ്രണ്ടിയര്‍ വര്‍ക്‌സ് ഓര്‍ഗനൈസേഷന്റെ ജീവനക്കാരെ ബലൂച് വിമോചന സേന വധിച്ചു.
ബിഎല്‍എ വക്താവ് ജീയാന്ത് ബലൂചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തര്‍ബത് ജില്ലയിലെ ടങ്ക് മേഖലയില്‍ റോഡ് പണി നടത്തിയിരുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
പാക്കധിനിവേശ ബലൂചിസ്താനില്‍ പാക്ക് സ്ഥാപനങ്ങള്‍ക്ക് എതിരെ ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുന്നതാണെന്നും ജീയാന്ത് പറഞ്ഞു.
















