ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമായി. പഞ്ചായത്തിലെ അഡൂര്‍, പട്ടിക്കാട്, കൊളന്ത, അടിച്ചേരി, കോവുന്തല, വളയം വെളിച്ചം എന്നീ ഭാഗങ്ങളിലാണ് രാത്രികാലങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. ഇരുട്ടുവീഴുന്നതോടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികള്‍ മരച്ചീനി, ചേന, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കുന്നത്.
കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് അടിച്ചേരി സംഘമിത്രം സ്വയംസഹായസംഘം ആവശ്യപ്പെട്ടു.
















