അതുല്യതേജ്, മഹാവജ്രാ ലോങ്കോണ്‍
ബാങ്കോക്ക്: തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് (88) നാടുനീങ്ങി. ആധുനിക കാലത്ത് ഏറ്റവും കൂടുതല്‍ കാലം, 70 വര്‍ഷം, ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നയാളാണ് അതുല്യതേജ്.
ഛാക്രി രാജവംശത്തിലെ ഒന്‍പതാം രാജാവായിരുന്ന ഇദ്ദേഹം, ഏറെ ജനപ്രിയനായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ കുറെക്കാലമായി പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.
രാജകുമാരന്‍ മഹാവജ്രാ ലോങ്കോണ്‍ ആയിരിക്കും ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ പിന്‍ഗാമിയെന്ന് പ്രധാനമന്ത്രി അറിയിച്ചു.
















