വിലക്കേര്‍പ്പെടുത്തിയ ചാനലുകളില്‍ ഒന്ന് കറാച്ചിയില്‍ പ്രാര്‍ത്ഥന നടത്തിയപ്പോള്‍
ഇസ്ലാമാബാദ്: 28 ലക്ഷത്തിലേറെ ക്രിസ്ത്യാനികളുള്ള പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക്.
ഇവ നിയമവിരുദ്ധമാണെന്നാണ് ടിവി റഗുലേറ്ററി ബോര്‍ഡിന്റെ നിലപാട്. ലാഹോര്‍ കേന്ദ്രമായ കാത്തലിക് ടിവിയും വിലക്കേര്‍പ്പെടുത്തിയവയില്‍ പെടുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഈസ്റ്റര്‍ ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തില്‍ 30 കുട്ടികളടക്കം 72 പേര്‍ മരിച്ചിരുന്നു. വിലക്കിനെ കാതലിക് ടിവി സ്ഥാപകന്‍ ഫാ. മോറീസ് ജലാല്‍ അപലപിച്ചു.
















