ലോസ് ഏഞ്ചല്‍സ്: ഗൂഗിളും ഫേസ്ബുക്കും ചേര്‍ന്ന് സമുദ്രത്തിനടിയിലൂടെ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ ശൃംഖല ഒരുക്കുന്നു.
ലോസ് ഏഞ്ചല്‍സിനും ഹോങ്കോങ്ങിനുമിടയിലാണിത്. ഇതോടെ, ഏഷ്യ പസഫിക്ക് മേഖലയില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ധിക്കും.
ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള ആദ്യത്തെ നേരിട്ടുള്ള കേബിള്‍ ശൃംഖലയാണിത്. സെക്കന്‍ഡില്‍ 120 ടെറ ബൈറ്റ് വേഗത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇരു നഗരത്തിനുമിടയില്‍ ഉയര്‍ന്ന ക്ഷമതയില്‍ 80 മില്യണ്‍ വീഡിയോ കോണ്‍ഫറന്‍സ് കോളുകള്‍ നടത്താനാകും.
12,800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖല മേഖലയിലെ ഏറ്റവും സാങ്കേതിക മേന്മയുള്ളത്.
















