ചെങ്ങന്നൂര്‍: മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ തുലാസംക്രമ നെയ്യാട്ട് 17ന് പുലര്‍ച്ചെ നടക്കും. 6.32നാണ് സംക്രമ മുഹൂര്‍ത്തം. സമ്പൂര്‍ണ്ണ നെയ്യഭിഷേകം 10.30ന് ആരംഭിക്കും. ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്ന നെയ്യാണ് അഭിഷേകം ചെയ്യുക. തുലാസംക്രമ മുഹൂര്‍ത്തത്തില്‍ ഭഗവാന് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി കാഞ്ഞിരപ്പള്ളി ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. നെയ്യാട്ട് ദിവസം രാവിലെ പത്തുമണിവരെ ലഭിക്കുന്ന നെയ്യ് അഭിഷേകത്തിനെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നെയ്യാട്ട് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ആടിയ ശിഷ്ടംനെയ്യ് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും.
















