Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതിഷേധമിരമ്പി; ഹര്‍ത്താല്‍ പൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 08:17 pm IST
in Alappuzha

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താര്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസിയും ജലഗതാഗത വകുപ്പും സര്‍വ്വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും നാമമാത്രമായാണ് റോഡിലിറങ്ങിയത്. പൊതുവെ സമാധാനപരമായ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.

കലവൂര്‍ മേഖലയില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വളവനാടുനിന്നാണ് പ്രകടനം ആരംഭിച്ചത്. ആര്‍എസ്എസ് കലവൂര്‍ താലൂക്ക് കാര്യവാഹ് പി. പ്രജിത്ത്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സജി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉമേഷ് സേനാനി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി റജികുമാര്‍, മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ സെക്രട്ടറി സാലി വേലായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുട്ടനാട് നടന്ന പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഷിജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, ടി.കെ. അരവിന്ദാക്ഷന്‍, എം.ആര്‍. സജീവ്, അഡ്വ. സുധീപ് എന്നിവര്‍ നേതൃത്വം നല്‍കി.

അമ്പലപ്പുഴയില്‍ പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിച്ച പ്രകടനം നീര്‍ക്കുന്നത്ത് സമാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി അനില്‍ അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം, വി. ബാബുരാജ്, മണ്ഡലം കമ്മറ്റിയംഗം ആര്‍. പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, സഹകാര്യവാഹ് സുമേഷ്, ബൗദ്ധിക് പ്രമുഖ് രതീഷ് മാരേഴം, ബിഎംഎസ് താലൂക്ക് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാണാവള്ളി മേഖലയില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. തെക്കേക്കരയില്‍ നടന്ന പ്രതിഷേധ സംഗമം ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പാണാവള്ളി താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ്, താലൂക്ക് സഹകാര്യവാഹക് വി.വിനോദ്, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.എസ്. പ്രദീപ്, ബിജെപി അരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഉമേഷ്മാരാര്‍, വി. വിജേഷ്, കെ.ജി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

ചേര്‍ത്തലയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ് കാര്യാലയത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ടി.എന്‍. ജയശങ്കര്‍, ഡി. ജ്യോതിഷ്, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നുറിലധികം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കാളികളായി. പാണാവള്ളിയില്‍ നടന്ന പ്രതിഷേധ സമ്മേളനം ബിജെപി അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദ്, സെക്രട്ടറി സി. മിഥുന്‍ലാല്‍, കെ.എ. ദേവദാസ്, പി.ടി. അശോകന്‍, സാജു, ഷൈജു, ജയന്‍ എന്നിവര്‍ സംസാരിച്ചു. ഓടമ്പള്ളിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷനില്‍ സമാപിച്ചു.

അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, പെരുമ്പളം, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും കടകമ്പോളങ്ങളും ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. പ്രകടനത്തിന് ശേഷം തുറവൂര്‍ ജങ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു ഉപരോധിച്ചു. ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. ദിലീപ്കുമാര്‍, എന്‍.വി. പ്രകാശന്‍, വി.ആര്‍. ബൈജു, അജി വളമംഗലം, കെ.കെ. സജീവന്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

പുതിയ വാര്‍ത്തകള്‍

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.