ഇസ്ലാമാബാദ്: ഭീകരപ്രവര്‍ത്തനങ്ങളിലെ പാക്ക് സൈന്യത്തിന്റെ പങ്കെന്താണെന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടിയുടെ ചോദ്യം വൈറലാകുന്നു.
ഭാരത-പാക്ക് ഉഭയകക്ഷി ബന്ധം വഷളായ സാഹര്യത്തിലാണ് പാക്ക് പെണ്‍കുട്ടിയുടെ കുഴക്കുന്ന ചോദ്യം. എന്തിനാണ് പാക്കിസ്ഥാനിലെ ഭീകരരുടെ വളര്‍ച്ചയെ പാക്ക് സൈന്യവുമായി ബന്ധപ്പെടുത്തുന്നതെന്നും പെണ്‍കുട്ടി ചോദിച്ചു.
ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭീകരരുമായി കൈ കോര്‍ക്കുന്ന പാക്കിസ്ഥാനിലെ അഴിമതിക്കാരായ രാഷ്‌ട്രീക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് പെണ്‍കുട്ടിയുടെ ചോദ്യം.
അടുത്തിടെ കശ്മീരിലെ ഉറിയില്‍ പാക്ക് സേന ഭീകരരുമായി ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭാരതം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അതിന് പ്രതികാരം ചെയ്യുകയും ചെയ്തിരുന്നു.
















