മുംബൈ: മുന്‍ പ്രതിരോധമന്ത്രിമാരെക്കാള്‍ നന്നായിട്ടാണ് താന്‍ വസ്ത്രം ധരിക്കുന്നതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
സുബുര്‍ബാന്‍ ബാന്ദ്രയിലെ പൊതുചടങ്ങിനെ അഭിസംബോധന ചെയ്യവെ മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ വസ്ത്രങ്ങളോടുള്ള പരീക്കറുടെ താല്‍പര്യം ആരാഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്യൂട്ട് പോലുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ താന്‍ തൃപ്തനല്ലെന്നും ലളിതമായ വസ്ത്രങ്ങളോടാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ വസ്ത്രങ്ങളോട് തനിക്ക് താല്‍പര്യമില്ല. എങ്കിലും തന്റെ വസ്ത്രധാരണം മുന്‍ പ്രതിരോധ മന്ത്രിമാരെക്കാള്‍ മികച്ചതാണ്. വസ്ത്രങ്ങളിലുള്ള തന്റെ ലാളിത്യം കാണിച്ച് വോട്ട് ചോദിക്കാറില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
















