Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ധര്‍മ്മം പുലരാത്ത പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 11:13 am IST
in Kannur

പാനൂര്‍: ധര്‍മ്മം പുലരാത്ത നാടാണ് പിണറായി പ്രദേശം ഉള്‍പ്പെടുന്ന ധര്‍മ്മടം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ ചോരയും കണ്ണീരും നിലയ്‌ക്കുന്നില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ത്തന്നെ അധികാരം ലഭിച്ചതിന്റെ ആര്‍മ്മാദത്തില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമാക്കി വാഹനങ്ങളുമായി ആര്‍ത്തട്ടഹസിച്ചെത്തിയ സിപിഎം സംഘം നടത്തിയ നരനായാട്ട് വരാന്‍ പോകുന്ന ദിനങ്ങളിലെ ദു:സൂചനകളായിരുന്നു.

സിപിഎം പ്രവര്‍ത്തകന്‍ അന്നത്തെ ദിവസം മരിച്ചതും ദുരൂഹമായിരുന്നു. നിയമലംഘനം നടത്തി തുറന്ന വാഹനങ്ങളില്‍ ആളെ കുത്തിനിറച്ച് ആടിത്തിമിര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ പുത്തന്‍കണ്ടമെന്ന പ്രദേശത്ത് നടത്തിയ ഭീകരതയുടെ പരിണിതഫലമായിരുന്നു രവീന്ദ്രനെന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തിലേക്ക് നയിക്കപ്പെട്ടത്. അതിനുശേഷം സംഘടിതരായി എത്തിയ സിപിഎം സായുധസംഘം ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും അടിച്ചു തകര്‍ത്തു. വീട്ടുകിണറില്‍ ബാര്‍ബര്‍ഷോപ്പിലെ മുടി നിക്ഷേപിച്ചു. പ്രേംജിത്ത് എന്ന ബിജെപി പ്രവര്‍ത്തകന്റെ മകളുടെ കണ്ണീരുറ്റി വീഴുന്ന ചിത്രം മാത്രം മതി സിപിഎം ഭീകരതയുടെ ആഴം വ്യക്തമാകാന്‍.

പുറംലോകവുമായി ബന്ധപ്പെടാന്‍ പോലുമാകാതെ കുരുന്നുകളെയും കെട്ടിപ്പിടിച്ച് സ്ത്രീകള്‍ വാവിട്ടു കരഞ്ഞിട്ടും പോലീസ് പോലും തിരിഞ്ഞു നോക്കിയില്ല. താന്‍പ്രമാണിത്തത്തിന്റെയും അക്രമത്തിന്റെയും ഒപ്പം ചേര്‍ക്കാന്‍ പിണറായി എന്ന നാടും ഇവിടെ മാറ്റപ്പെടുകയായിരുന്നു. എല്ലാത്തിനും അര്‍ത്ഥഗര്‍ഭമായ മൗനം നല്‍കി നാടുഭരിക്കുന്ന മുഖ്യമന്ത്രിയും അക്രമികള്‍ക്ക് പ്രേരണ നല്‍കി. സിപിഎം അക്രമത്തില്‍ കൈകള്‍ വെട്ടിമാറ്റപ്പെട്ട പ്രേംജിത്ത് എന്ന യുവാവ് പിണറായി വിജയന്റെ ബന്ധുവായിരുന്നു. അസുരഗണത്തിന് ബന്ധവും സൗഹൃദവും അന്യമായിരുന്നു. ഇന്നലെ പിണറായി വിജയന്റെ വീടിനരികെയാണ് പിണറായി ടൗണിലെ പെട്രോള്‍ പമ്പിനു സമീപത്ത് വെച്ച് സിപിഎം നരഭോജികള്‍ ബിജെപി പ്രവര്‍ത്തകനും ലോറിഡ്രൈവറുമായ കൊല്ലനാണ്ടി രമിത്തിനെ കഴുത്തറത്ത് കൊന്നിരിക്കുന്നു.

പിണറായി വിജയന്റെ അരുമശിഷ്യന്‍മാരായ സിപിഎം സംഘമാണ് രമിത്തിന്റെ പിതാവ് മട്ടന്നൂര്‍ ചാവശേരി ഉത്തമനെയും വെട്ടിക്കൊന്നത്. എന്തിനാണ് കൊടുംക്രൂരതയെന്ന ചോദ്യത്തിന് പാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലി നല്‍കുമെന്ന്് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാസെക്രട്ടറി പി.ജയരാജനും നേരത്തെ ഉത്തരം നല്‍കിയതാണ്. അത് മുന്‍കൂര്‍ ജാമ്യമായിരുന്നു. അതിനു പുറമെ പാര്‍ട്ടി അണികള്‍ക്കു കൊല്ലാനുളള നിര്‍ദ്ദേശവും. പടുവിലായി കള്ളുഷാപ്പിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കളളുഷാപ്പ് ജീവനക്കാരന്‍ കെ.മോഹനന്റെ മരണത്തിനു കാരണവും അന്വേഷണവും നടന്നു കൊണ്ടിരിക്കെയാണ് വരമ്പത്തുകൂലിയെന്ന പ്രഖ്യാപനത്തില്‍ ആവേശം കൊണ്ട് സിപിഎം ഗുണ്ടകള്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയത്തെ വീണ്ടും ഇല്ലാതാക്കിയത്.

സംഘടനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പിണറായി ടൗണില്‍ ബിജെപി ബഹുജനധര്‍ണ്ണ നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മീനാക്ഷിലേഖി എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ ജനവികാരമുയര്‍ന്നു വന്നിരുന്നു. ദേശീയവനിതാ കമ്മീഷനും പിണറായിയില്‍ എത്തി. ഇതെല്ലാമായിട്ടും കേരള മുഖ്യന്‍ ഇതുവരെ അനങ്ങിയില്ല. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്ന സിപിഎം പൊതുയോഗത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇപ്രകാരമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സമാധാനമില്ല എന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി, ആര്‍എസ്എസ് ശ്രമം.

ഇവിടെ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കു സുരക്ഷ ഒരുക്കാന്‍ പറ്റാതെ തനി പാര്‍ട്ടിക്കാരനായി മാറിയ പിണറായി വിജയന്‍ തന്നെയാണ് രമിത്ത് വധത്തിലെയും ഒന്നാംപ്രതി. ഭരിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ക്കു വേണ്ടി മാത്രമല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പിണറായി വിജയന്‍ രമിത്ത് വധത്തില്‍ മറുപടി പറഞ്ഞേതീരൂവെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. അതാണ് പരിഹാരവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.