തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്ത് നടയ്‌ക്ക് സമീപം മീന്‍ ലോറി ദേശീയ പാതയ്‌ക്കരികിലെ തോട്ടിലേക്ക് മറിഞ്ഞ് െ്രെഡവര്‍ക്കും ക്ലീനര്‍ക്കും സാരമായ പരിക്ക് പറ്റി. കൊല്ലത്ത് നിന്നും മംഗലാപുരത്തേക്ക് മീന്‍കയറ്റിവരികയായിരുന്ന കെ.എ.51 സി.68 26 ലോറിയാണ് ഇന്നലെ രാവിലെ 7 മണിയോടെ അപകടത്തില്‍ പെട്ടത്. പരിക്ക് പറ്റിയ െ്രെഡവര്‍ ടി.എ.റഷീദ് (42) ക്ലീനര്‍ മുജീബ് (55) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ധ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















