കൊച്ചി: ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തില്‍ വനിതകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. വനിതാ പ്രവര്‍ത്തക പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പണിയെടുക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും വനിതകളാണ്. അവരുടെ വിഷയങ്ങള്‍ മനസ്സിലാക്കുവാനും പരിഹരിക്കുവാനും വനിതാ പ്രവര്‍ത്തകര്‍ക്ക് എളുപ്പം സാധിക്കും, അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സതി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആശാമോള്‍, പ്രമുഖ ട്രെയിനര്‍ ജോബി ബാലകൃഷ്ണന് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ.വേണുഗോപാല്‍, ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: