കാണാതായ വരദരാജന്‍ നായരെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റേയും പോലീസിന്റേയും സാന്നിദ്ധ്യത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നു
എടത്വാ: കൊല്ലത്തുനിന്ന് കാണാതായ വ്യദ്ധന്‍ എടത്വാ സ്‌നേഹഭവനില്‍. പത്രപരസ്യത്തെ തുടര്‍ന്ന് സ്‌നേഹഭവന്‍ അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ട് വ്യദ്ധനെ ബന്ധുക്കള്‍ക്ക് കൈമാറി. കൊല്ലം തിരുമുവല്ലവാരം തറയില്‍ വീട്ടില്‍ വരദരാജന്‍ (പൊടിയന്‍-60) നായരെയാണ് കഴിഞ്ഞ ജൂണ്‍ 12 മുതല്‍ വീട്ടില്‍ നിന്ന് കാണാതായത്.
വരദരാജനെ കാണാതായതിനെ തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസും ബന്ധുക്കളും അന്വഷിക്കുന്നതിനിടെ നല്‍കിയ പത്രപരസ്യമാണ് വരദരാജന്‍ എവിടെയുണ്ടന്ന് പോലീസിന് അറിവുലഭിച്ചത്.
സ്‌നേഹഭവന്‍ നടത്തിപ്പുകാരനായ ജോണിക്കുട്ടി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് തലവടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്തിന്റേയും പോലീസിന്റേയും സാന്നിദ്ധ്യത്തില്‍ വരദരാജനെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
















