മട്ടന്നൂര്‍: ബിജെപി പ്രവര്‍ത്തകന്റെ കാറ് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. ബിജെപി കീഴല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറികാനാട് ശ്രീഷ്മ നിവാസില്‍ ശ്രീജിത്തിന്റെ കെഎല്‍ 13 വി 1025 നമ്പര്‍ ആള്‍ട്ടോ കാറാണ് രണ്ട് ബൈക്കുകളിലായെത്തിയ സംഘം തകര്‍ത്തത്.
ബിജെപി പ്രവര്‍ത്തകനായ എ.സനിത്തിന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. തങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് അക്രമം നടന്നത്. മട്ടന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി ശ്രീജിത്തിന്റെ പരാതിപ്രകാരം കേസെടുത്തു.
















