് കാക്കനാട് : കാക്കനാട് പ്രസ് അക്കാദമിക്ക് സമീപമുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഏഴ് പേര്‍ മതില്‍ ചാടി രക്ഷപ്പെട്ടു. എട്ടാം തീയതി ശനിയാഴ്ച രാത്രി 4 പെണ്‍കുട്ടികളും, പത്തിന് തിങ്കളാഴ്ച രാത്രി 3 ആണ്‍കുട്ടികളുമാണ് രക്ഷപ്പെട്ടത്. തൃക്കാക്കര എസ്‌ഐ ഷാജുവിന്റെ നേത്യത്വത്തില്‍ നടന്ന അന്വേഷണത്തില്‍ നാല് പെണ്‍കുട്ടികളെയും എറണാകുളം കെഎസ്ആര്‍ടിസി പരിസരത്തുനിന്നും പിടികൂടി. ആണ്‍കുട്ടികളെ എറണാകുളം മേനക പരിസരത്തു നിന്നും മോഷ്ടിച്ച ബൈക്കുകളുമായി പിടികൂടി.
















