10 വര്‍ഷം മുമ്പുണ്ടായ തന്റെ മരുമകളുടെ നിയമനത്തില്‍ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പേര് എടുത്തിട്ട് പി.കെ.ശ്രീമതി എംപി വിവാദം കൊഴുപ്പിക്കുന്നു. പിണറായിയെ ഞെരുക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനുള്ളത്.
14 വര്‍ഷത്തെ അനുഭവപരിചയം ഹൈക്കോടതിയില്‍ തനിക്കുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റാന്റിഗ് കോണ്‍സലായി നിയമിക്കപ്പെട്ട ടി.നവീന്‍. മുഖ്യമന്ത്രി പിണറായിയുടെ ഭാര്യ സഹോദരിയുടെ മകനാണ് നവീന്‍.
20 പാക്ക് ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്ത് ഭാരതം നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തിനുശേഷം ലഷ്‌ക്കറെ തൊയ്ബ ഭീകരര്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പിടിച്ചെടുത്താണ് ഈ വിവരം സ്ഥിരീകരിച്ചത്.
67 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ജോര്‍ജിയയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡ്രീം പാര്‍ട്ടിക്ക് വിജയം. ഈ പാര്‍ട്ടിക്ക് 49.76 ശതമാനവും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ മൂവ്‌മെന്റ് 26.69 ശതമാനം വോട്ടും ലഭിച്ചു.
70 ശതമാനം അവിവാഹിത അമ്മമാര്‍ക്കും ദിവസവും ആഹാരം ലഭിക്കുന്നില്ല. വനവാസികളായ ഇവരില്‍ 90 ശതമാനം പേരുടെയും ആരോഗ്യം തൃപ്തികരമല്ല. സാമൂഹ്യനീതി വകുപ്പ് പെന്‍ഷന്‍ നല്‍കിയപ്പോള്‍ പരിഗണിച്ചത് 499 വനവാസി അമ്മമാരെ മാത്രം.
















