ലൈംഗിക അടിമകളെ ദീര്‍ഘകാലം അധീനതയില്‍ നിര്‍ത്താന്‍ നൈജീരിയയില്‍ വിചിത്ര ആചാരങ്ങള്‍. ആട്ടിന്‍ചോരയില്‍ കുളിപ്പിച്ചും പാമ്പിനെ തീറ്റിച്ചും ഒക്കെയാണ് ഇവരെ മയക്കി നിര്‍ത്തുന്നത്. വൂദൂ എന്നാണ് നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ പേര്.
74550 രൂപയോളം ലൈംഗിക അടിമയ്‌ക്ക് വേണ്ടി ചെലവാക്കുന്നവര്‍ ഇവരെക്കൊണ്ട് 2236476 രൂപ ലൈംഗിക ചൂഷണത്തിലൂടെ സമ്പാദിക്കുന്നു. ലണ്ടന്‍, പാരീസ്, റോം തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും ഇവരെ കയറ്റി അയക്കുന്നത്. അതിന് മുമ്പ് അടിമ ദൈവമായ അയെലാലയുടെ മുന്നില്‍ യുവതികള്‍ പ്രതിജ്ഞ ചൊല്ലി ലൈംഗിക അടിമത്തം സ്വീകരിക്കുന്നു.
കോളനിവാഴ്ചക്കാലം മുതല്‍ തന്നെ ഇത്തരം ചൂഷണങ്ങളുടെ ചരിത്രമാണ് നൈജീരിയയ്‌ക്കുളളത്. ഇവയില്‍ പലതും ഇന്നും തുടരുകയാണ്. യുവതികളെ കടയിലെ സഹായികളായും സൗന്ദര്യപരിചരണത്തിനും മറ്റുമായാണ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് കടത്തുന്നത്. എന്നാല്‍ അവസാനം അവര്‍ വേശ്യാവൃത്തിയിലെത്തുന്നു. ഇതില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ് കര്‍ശനവും മൃഗീയവുമായ പ്രതിജ്ഞ ഇവരെക്കൊണ്ട് ചൊല്ലിക്കുന്നത്.
തങ്ങളെ ഇത്തരത്തില്‍ കടത്തും മുമ്പ് നഖവും മുടിയും മറ്റും മുറിച്ചെടുത്ത് ക്ഷേത്രത്തിന് മുകളില്‍ നിക്ഷേപിക്കുകയും അതിന് മുന്നില്‍ കിടത്തുകയും ചെയ്യുന്നതായി ഈ യുവതികള്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ മുഖത്ത് ഒരു വെളുത്ത പൊടി തേയ്‌ക്കുകയും ഷ്‌നാപ്‌സ് എന്ന മദ്യം കുടിപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തില്‍ ഷാന്‍ഗോയ്‌ക്ക് മുന്നില്‍ പ്രതിജ്ഞ ചെയ്ത് പദമേല്‍ക്കുന്നു. പണം തിരികെ നല്‍കിയില്ലെങ്കില്‍ ഷാന്‍ഗോ അസുഖങ്ങള്‍ വരുത്തി തങ്ങളെ കൊല്ലുമെന്നാണ് ഭീഷണി.
ചില പുരോഹിതര്‍ ഈ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ വരെ മുറിച്ച ശേഷം ഇവരുടെ ചിത്രം എടുക്കും. ആരോടെങ്കിലും പറഞ്ഞാല്‍ അച്ഛന്റെ തലയില്‍ ഇടിത്തീ വീഴുമെന്നാണ് ഭീഷണി. ചിലരെ ഒച്ചുകളെയും പാമ്പുകളെയും തീറ്റിച്ചതായും ഇവര്‍ പറയുന്നു.
















