കാലിഫോര്‍ണിയ: അമേരിക്കയിൽ അക്രമി രണ്ട് പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തി. കുടുംബപ്രശ്‌നം പരിഹരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടർന്ന് അക്രമി പോലീസുകാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. കാലിഫോര്‍ണിയയ്‌ക്കടുത്ത പാം സ്പ്രിംഗ്‌സിലാണ് സംഭവം.
വെടിയേറ്റ പോലീസുകാർ വീട്ടിൽ വച്ച് തന്നെ മരിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനു വെടിവയ്‌പില്‍ പരിക്കേറ്റതായി പാം സ്ട്രിംഗ് പോലീസ് മേധാവി ബ്രയാന്‍ റയിസ് അറിയിച്ചു. അക്രമിയെ ഇതേവരെ പിടികൂടിയിട്ടില്ല.
വെടിവയ്‌പ് നടന്ന വീട്ടില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും അക്രമിയെ പിടികൂടുമെന്നും ബ്രയാന്‍ റയിസ് വ്യക്തമാക്കി.
















