നിയാമേ: ടസാറായില്‍ സൈനിക പോസ്റ്റിനു നേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്‌പില്‍ 20 നൈജര്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്കു പരിക്കേറ്റു.
മാലിയന്‍ അഭയാര്‍ഥി ക്യാമ്പിനു സമീപമാണു വെടിവയ്‌പുണ്ടായത്. പ്രദേശത്തുനിന്ന് ഇസ്ലാമിക് ഭീകരരെ ഒഴിപ്പിക്കുന്നതിനായി സൈനിക നടപടിക്കള്‍ സ്വീകരിച്ചു വരുകയായിരുന്നു.
കഴിഞ്ഞമാസം അജ്ഞാതരുടെ വെടിയേറ്റ് രണ്ട് അഭയാര്‍ഥികള്‍ മരിച്ചിരുന്നു.
















